കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയുടെ പ്രധാന സൂചികയായ നിഫ്റ്റി 50-ന്റെ മുപ്പത് വർഷം പൂർത്തിയായതിനെ തുടർന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) മുംബൈയിലെ എക്സ്ചേഞ്ച് പ്ലാസയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിപണി പ്രമുഖർ, നിഫ്റ്റി 50 കമ്പനികളുടെ പ്രതിനിധികൾ, റെഗുലേറ്റർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. SEBI ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ മുഖ്യാതിഥിയായി പങ്കെടുത്തു. ......
തൃശൂർ : സി എച്ച് സെന്ററിന്റെ സഹകരണത്തോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വിദ്യാർത്ഥികൾക്കും കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സി എച്ച് സെന്റർ ഖത്തർ ചാപ്റ്ററിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോമ്പ് തുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ മുഴുവനും മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരുണ്ട്.നാടിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്ക് ഗൾഫിൽ നിന്നുള്ള പണമാണ്. നാടിന്റെ അഭിവൃദ്ധിയും പുരോഗതിയിലും ഗൾഫ് സമ്പത്ത് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും പിഎസ്എം ഹുസൈൻ പറഞ്ഞു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി P.K. ......
തിരുവനന്തപുരം : മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമർ ബാധിച്ച 19 വയസ്സുകാരനിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. അതിനൂതനമായ 'ക്രാനിയോഫേഷ്യൽ റീസെക്ഷൻ' ശസ്ത്രക്രിയയിലൂടെയാണ് കോളേജ് വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്.
മൂക്കിൽ നിന്നുള്ള അമിതമായ രക്തസ്രാവവുമായാണ് യുവാവിനെ കിംസ്ഹെൽത്ത് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ......
ദോഹ: യുദ്ധകാല സാഹചര്യങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. "നിങ്ങൾ കാണുന്നത് വെറുമൊരു ചിത്രമാണെങ്കിൽ, ശത്രു അതിൽ കാണുന്നത് നിർണ്ണായകമായ വിവരങ്ങളാണ്" എന്ന് മന്ത്രാലയം ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ കോർഡിനേറ്റുകൾ (Coordinates) കണ്ടെത്താൻ ചിത്രങ്ങൾ ശത്രുവിനെ സഹായിക്കും.ദൃശ്യങ്ങളിലൂടെ കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കാൻ സാധിക്കും.സൈനിക സന്നാഹങ്ങളും പ്രതിരോധ സംവിധാനങ്ങളും വിശകലനം ചെയ്യാൻ ഇത്തരം വിവരങ്ങൾ ശത്രുക്കൾക്ക് സഹായകമാകുംഫോട്ടോഗ്രഫിയും വീഡിയോ ചിത്രീകരണവും അപകടകരമാകുന്നത് എന്തുകൊണ്ടൊക്കെയെന്ന് മന്ത്രാലയം അക്കമിട്ട് വിശദീകരിക്കുന്നു.നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതോ പ്രചരിപ്പിക്കുന്നതോ അഭ്യൂഹങ്ങൾ പടർത്തുന്നതോ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ......
ദോഹ: ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധ സേന വിജയകരമായി തടഞ്ഞതിന് പിന്നാലെ, തകർന്നു വീണ മിസൈൽ ഭാഗങ്ങൾ (Shrapnel) കൈകാര്യം ചെയ്യുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാനിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ നേരിട്ട് സ്പർശിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്ഫോടനത്തിന്റെയോ ഘർഷണത്തിന്റെയോ ഫലമായി വീണുകിടക്കുന്ന അവശിഷ്ടങ്ങൾക്ക് കഠിനമായ ചൂടുണ്ടാകാൻ സാധ്യതയുണ്ട്. ......
ദോഹ:അപ്രതീക്ഷിതമായ പ്രതിസന്ധികളിൽപ്പെട്ട് കടക്കെണിയിലായവർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകാൻ 'ഡെറ്റേഴ്സ്' (Debtors Project) എന്ന മാനുഷിക പദ്ധതിയുമായി താനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ. സാമ്പത്തിക പ്രയാസങ്ങൾ മൂലം തകർച്ചയുടെ വക്കിലെത്തിയ കുടുംബങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് അന്തസ്സോടെ പുതിയൊരു ജീവിതം ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
തൊഴിൽ നഷ്ടം, പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, മറ്റ് സാമൂഹിക പ്രതിസന്ധികൾ തുടങ്ങിയ നിയന്ത്രണാതീതമായ കാരണങ്ങളാൽ കടബാധ്യതയിലായവരെയാണ് ഈ പദ്ധതി പ്രധാനമായും സഹായിക്കുന്നത്. ......
ദോഹ: മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി വിപുലമായ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മാത്രം ആയിരത്തോളം ഇന്ത്യക്കാർ വിവിധ വിമാനങ്ങളിലായി ഖത്തറിൽ നിന്ന് തിരിച്ചു.
ഖത്തർ എയർവേയ്സുമായി സഹകരിച്ച് ന്യൂഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് അടിയന്തര സർവീസുകൾ നടത്തിയത്. ......
ദോഹ:മിഡിൽ ഈസ്റ്റിൽ രൂക്ഷമാകുന്ന സംഘർഷങ്ങൾ ഊർജ്ജ പ്രതിസന്ധിക്കും വിപണിയിലെ അസ്ഥിരതയ്ക്കും കാരണമാകുന്നതിലൂടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ എംകെ വെൽത്ത് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. ഇന്ധനവിലയിലുണ്ടാകുന്ന വർധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ത്യയുടെ ജി.ഡി.പി (GDP) വളർച്ചയെ താഴേക്ക് വലിച്ചേക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.യുദ്ധം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 65-70 ഡോളർ എന്ന നിലയിൽ നിന്ന് 110 ഡോളറിലേക്ക് ഉയർന്നു. ......
ഖത്തർ പ്രവാസിയും പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ശംസുദ്ദീൻ (66)
ഖത്തറിൽ അന്തരിച്ചു.
ദീർഘകാലം ചാവക്കാട് ടൗണിൽ 'ജയ്ഹിന്ദ് ട്രാവൽസ്' എന്ന സ്ഥാപനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം ഖത്തറിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നജ്മയാണ് ഭാര്യ. ......
ദോഹ: ഹോർമുസ് കടലിടുക്കിലും മിഡിൽ ഈസ്റ്റ് മേഖലയിലുമായി മാർച്ചിലെ ആദ്യ വാരത്തിൽ മാത്രം 10 കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട കപ്പലുകളിൽ പകുതിയും അമേരിക്ക, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെയുംl വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും പതാക വഹിച്ചവയാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.മാർച്ച് ആദ്യ വാരത്തിൽ നടന്ന പത്ത് ആക്രമണങ്ങളിൽ ഒന്ന് അമേരിക്കൻ കപ്പലിനും മറ്റൊന്ന് യു.എ.ഇ കപ്പലിനും നേരയായിരുന്നു. ......